ചണ്ഡിഗഢ്:മോഗ പീഡനത്തെ കുറിച്ച് പഞ്ചാബ്മന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍. ഇത് ദൈവത്തിന്റെ വിധിയാണ്, ഇതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.വിദ്യാഭ്യാസമന്ത്രി സുര്‍ജിത് സിംഗ് രാഖ്‌റാമാണ് വിവാദ പ്രസ്താവന നടത്തിയത്.നിലവിലെ അന്വേഷണം തൃപ്തികരമല്ല, സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
പഞ്ചാബിലെ മോഗയില്‍ മാനഭംഗശ്രമം ചെറുത്ത 14 വയസുകാരിയെ ബസില്‍ നിന്നും എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനു സര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും അവര്‍ നിരസിച്ചിരുന്നു.