സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

Posted on: May 1, 2015 4:06 pm | Last updated: May 2, 2015 at 10:00 am

lpgന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. ഒരു സിലിണ്ടറിന് അഞ്ചു രൂപയാണ് കുറച്ചത്. രണ്ടു തവണയായി 16 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില അഞ്ചുരൂപ കുറച്ചിരിക്കുന്നത്. വാറ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലും വിലയില്‍ വ്യത്യാസം വരും.

അതേസമയം, വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനമായ എ റ്റി എഫിന്റെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വില കുറച്ചിരുന്നു.