Malappuram
'പുഴ മുതല്‍ പുഴ വരെ' പദ്ധതിക്കായി ചെലവഴിക്കുന്ന കോടികള്‍ പുഴയിലൊഴുകുമെന്ന്

വളാഞ്ചേരി: നശിച്ച് കൊണ്ടിരിക്കുന്ന നിളയെ രക്ഷിക്കാനെന്ന പേരില്‍ സംസ്ഥാന റവന്യു വകപ്പ് നടപ്പിലാക്കുന്ന പുഴ മുതല്‍ പുഴ വരെ പദ്ധതിയില്‍ പുഴയില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ചിലവഴിക്കുന്ന പത്ത് കോടി വെള്ളത്തിലാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍.
വര്‍ഷങ്ങള്‍ക്ക് മുന്നെ കോടികള്‍ ചിലവഴിച്ച് പുഴ തീര സംരക്ഷണമെന്ന പേരില്‍ രാമച്ചവും മരങ്ങളും നട്ടിരുന്നത് വെള്ളത്തിലായത് ഇതിനുദാഹണമാണെന്ന് കേരള നദി സംരക്ഷണ സമിതി അംഗവും പരിസ്ഥിതി സംഘം ജില്ലാ കോര്‍ഡിനേറ്ററുമായ എം.പി.എ ലത്തീഫ് പറഞ്ഞു. വിളമ്പര മാമാങ്കം സംഘടിപ്പിച്ച് നട്ട് പിടിപ്പിച്ച രാമച്ചവും ചെടികളും ഫല വൃക്ഷങ്ങളും മാസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലായി. മിച്ചം വന്നത് താമാസിയാതെ തുടര്‍ പരിചരണം ലേഭിക്കാതെ നാമാവിശേഷമാകുകയും ചെയ്തു.
പുഴ മുതല്‍ പുഴ വരെ പദ്ധതിക്കും ഈ ദുര്‍വിധി യാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങള്‍ക്ക് മുന്നെ റവന്യു വകുപ്പ് തന്നെയാണ് രാമച്ചം നടീല്‍ പദ്ധതിയും നടപ്പിലാക്കിയത്. പുഴ ഭിത്തികെട്ടി സംരക്ഷിക്കാതെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ എങ്ങനെ പുഴ സംരക്ഷിക്കാനാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുഴ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഈ പദ്ധതിയില്‍ പുഴയുടെ ചരിത്രമറിയുന്ന പുഴ തീര വാസികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പഞ്ചായത്തുകളേയും എന്‍ ജി ഒ, ക്ലബുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഭൃഹത്തായ പദ്ധതി തയ്യാറാക്കുന്നതിന് പകരം കോര്‍പ്രേറ്റു കമ്പനിയെ ഏല്‍പിക്കുകയായിരുന്നെന്നുമാണ് നിളാസംരക്ഷണ സമിതിയുടെ പരാതി.
ജില്ലയില്‍ വ്യക്തമായ കണക്കുള്ള ജില്ല ഭരണകൂടത്തിന്റെ കൈവശമുള്ള 90 കോടിയോളം വരുന്ന ആര്‍ എം എഫ് ( റിവര്‍ മാനാജ് മെന്റ് ഫണ്ട്) ദൂര്‍ത്തടിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ആക്ഷേപമുണ്ട്. വ്യക്തമായ പഠനം നടത്താതെയും, ഓപ്പണ്‍ ടെണ്ടര്‍ക്ഷണിക്കാതെയും സുതാര്യതയില്ലാതെയുമാണ് പുഴ സംരക്ഷണത്തില്‍ മുന്‍പരിചയമില്ലാത്ത കമ്പനിയെ പദ്ധതിയേല്‍പ്പിച്ചതെന്നും ആരോപണമുണ്ട്.
റിവര്‍ മാനാജ് മെന്റ് ഫണ്ട് ഉപയോഗിച്ച് മണല്‍ കടത്ത് തടയുന്നതിനായി താലൂക്ക് ഓഫീസുകളിലേക്ക് പുതിയ വാഹനം നല്‍കുന്നതിന് പകരം കോടികള്‍ ചിലവഴിച്ച് പുഴ സംരക്ഷണമെന്ന പേരില്‍ അഴിമതിക്ക് കളമൊരുക്കുകയാണെന്ന് നദീ തട സംരക്ഷണ വേദി പ്രവര്‍ത്തകര്‍ കുറ്റിപ്പെടുത്തി. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാക്തമായ രൂപരേഖയും പദ്ധതികളും സുതാര്യതയുമില്ലാതെ പണം ചിലവഴിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.