ഡീസല്‍, പെട്രോള്‍ വില കുത്തനെ കൂട്ടി

Posted on: April 30, 2015 10:52 pm | Last updated: May 1, 2015 at 10:00 am

Petrol_pumpന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.96 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടിയതാണ് വിലക്കയറ്റത്തിന് കാരണം.

ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 59.20 രൂപയായിരുന്നത് 63.16 രൂപയായും ഡീസലിന് 47.20 രൂപയായിരുന്നത് 49.57 രൂപയായും വര്‍ധിച്ചു. ഈ മാസം 16ന് പെട്രോളിന് 80 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയും കുറച്ചിരുന്നു.