5299 രൂപക്ക് വിന്‍ഡോസ് ഫോണുമായി മൈക്രോസോഫ്റ്റ്

Posted on: April 30, 2015 4:33 pm | Last updated: April 30, 2015 at 4:34 pm

Lumia-430-Dual-SIM-beauty1-jpgന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഏറ്റവും വില കുറഞ്ഞ വിന്‍ഡോസ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ലൂമിയ 430 എന്ന ഈ മോഡലിന് 5299 രൂപയാണ് വില. ലൂമിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണിത്.

ഇരട്ട സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ഫോണിന് നാല് ഇഞ്ച് ഡിസ്‌പ്ലോ ആണുള്ളത്. രണ്ട് എംപി മുന്‍ ക്യാമറ, വി ജി എ സെക്കന്‍ഡറി ക്യാമറ, 1.2 ജിഗാഹേര്‍ട്‌സ് ഡുവല്‍ കോര്‍ ക്വാല്‍ക്വാം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി ബി റാം, എട്ട് ജി ബി ഇന്റേണല്‍ മെമ്മറി, 1500 എം എ എച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍. വിന്‍ഡോസ് 8.1 ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.