Connect with us

National

പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം ഉയര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 25 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഡ്യൂട്ടി ഫ്രീ ഇംപോര്‍ട്ട് ഓതറൈസേഷന്‍ പദ്ധതി പിന്‍വലിക്കാനും മെഥനോളിന്റെ എക്‌സൈസ് ചുങ്കം ഒഴിവാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടര്‍ന്ന പഞ്ചസാരയുടെ അമിതോല്‍പാദനം പഞ്ചസാരവില താഴ്ത്തുകയും, പണ ദൗര്‍ലഭ്യം നിമിത്തം മില്ലുടമകള്‍ക്ക് കരിമ്പിന്റെ വില കര്‍ഷകര്‍ക്ക് നല്‍കാനാകാതെ വരികയും ചെയ്തിരുന്നു. പുതിയ തീരുമാനങ്ങള്‍ പഞ്ചസാര കര്‍ഷകര്‍ക്ക് സഹായകരമാവും എന്നാണ് കരുതപ്പെടുന്നത്.