Connect with us

Kozhikode

മര്‍കസ് ഇഹ്‌റാമില്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ്

Published

|

Last Updated

കാരന്തൂര്‍: അവധിക്കാലം പെണ്‍കുട്ടികള്‍ക്ക് ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മര്‍കസ് ഇഹ്‌റാമില്‍ 10 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠനത്തില്‍ ഉത്സാഹം വര്‍ധിപ്പിക്കല്‍, ജീവിത ലക്ഷ്യ രൂപവത്കരണം, സ്വഭാവ സംസ്‌കരണം, ഇസ്‌ലാമിക ജീവിതരീതി പരിശീലനം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, കൗമാരം പ്രശ്‌നം പ്രതിവിധി, സൈക്കോളജിക്കല്‍ ക്ലാസുകള്‍ തുടങ്ങി പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്യാമ്പാണിത്. തികച്ചും സുരക്ഷിതമായ ക്യാമ്പസില്‍ ഹോംലി ഭക്ഷണം, വനിതാ മെന്റര്‍, മുഴുവന്‍ സമയ ലേഡീ ക്ലീനിക്കല്‍ സൈകോളജിസ്റ്റിന്റെ സാന്നിധ്യം എന്നിവ ക്യാമ്പിന്റെ പ്രത്യേകതയാണ്. അടുത്ത ബാച്ച് നാളെ ആരംഭിക്കും. ഫോണ്‍: 090377080 20, 0495 2805258