Connect with us

Gulf

സഊദി ക്യാബിനറ്റില്‍ വന്‍ അഴിച്ചുപണി; മുഖ്‌റിനെ കിരീടാവകാശി സ്ഥാനത്ത് നിന്ന് മാറ്റി

Published

|

Last Updated

റിയാദ്: സഊദി അറേബ്യന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. സഊദി കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ അര്‍ധസഹോദരനുമായ മുഖ്‌റിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി. സല്‍മാന്‍ രാജാവിന്റെ ചെറുമകനും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫാണ് പുതിയ കിരീടാവകാശി. പുതിയ ഡപ്യൂട്ടി കിരീടാവകാശിയായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെയും നിയമിച്ചു.

ദീര്‍ഘകാലമായി സഊദി വിദേശകാര്യ മന്ത്രിയായിരുന്ന സഊദ് അല്‍ ഫൈസലിനെയും തത്സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. സഊദിയുടെ യു എസ് അംബാസഡര്‍ അദേല്‍ അല്‍ ജുബൈറാണ് പുതിയ വിദേശകാര്യ മന്ത്രി.

2014ല്‍ അബ്ദുല്ല രാജാവാണ് ഉപ കിരീടാവകാശി എന്ന പദവി സ്ഥാപിച്ചത്.

Latest