ബിജു രമേശിന്റെ കാര്‍ മാണിയുടെ വസതിയില്‍ എത്തിയതിന് തെളിവ് ലഭിച്ചു

Posted on: April 29, 2015 10:48 am | Last updated: May 1, 2015 at 9:59 am
SHARE

MANIതിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ധന മന്ത്രി കെ എം മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തി. മാണിക്കെതിരെ ആരോപണമുന്നയിച്ച ബിജു രമേശിന്റെ കാര്‍ മാണിയുടെ വസതിയില്‍ എത്തിയതിന്റെ തെളിവുകള്‍ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഔദ്യോഗിക വസതിയായ പ്രശാന്തിയിലെ ഗാര്‍ഡ് റൂമിലുള്ള രജിസ്റ്ററില്‍ കാര്‍ എത്തിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കെ എല്‍ ഒന്ന് ബി ബി 7878 എന്ന നമ്പറിലുള്ള കാറിലാണ് തങ്ങള്‍ മാണിയുടെ വസതിയിയില്‍ പോയതെന്ന് ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ കാര്‍ മാണിയുടെ വീട്ടില്‍ എത്തിയിട്ടുണ്ട് എന്നതിാണ് ഇപ്പൊള്‍ തെളിവ് ലഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് മാണിയുടെ വസതിയില്‍ വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തിയത്. ഈ സമയം മാണി വസതിയില്‍ ഉണ്ടായിരുന്നില്ല.