ബംഗാളില്‍ ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്ന് മമത

Posted on: April 28, 2015 8:14 pm | Last updated: April 28, 2015 at 8:14 pm

mamathaകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. ഇടതു പാര്‍ട്ടികളും ബി ജെ പിയും വ്യാഴാഴ്ച ബംഗാളില്‍ ബന്ദിനാഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണു മമതയുടെ പ്രസ്താവന. ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അക്രമം നടത്തിയെന്നാരോപിച്ചാണു ബന്ദിനാഹ്വാനം ചെയ്തിരിക്കുന്നത്.

വാഹനങ്ങള്‍ തടയാനോ ബലം പ്രയോഗിച്ചു കടകളോ ഓഫീസുകളോ അടപ്പിക്കാനോ അനുവദിക്കില്ലെന്നും ബന്ദിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മമത പറഞ്ഞു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണു തൃണമൂല്‍ നേടിയത്. ഇതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മമത.