ആനയെഴുന്നള്ളിപ്പ്: ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

Posted on: April 28, 2015 6:51 pm | Last updated: April 29, 2015 at 12:44 am

kerala high court picturesകൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ എ എം ഷെഫീക്കും, പി വി ആശയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

യു എസില്‍ നിന്നുള്ള മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതെന്നാണ് സംഘടന ഹര്‍ജിയില്‍ വ്യക്തമാക്കിയത്.