Connect with us

Malappuram

ചാലിയപ്പുറത്ത് വാഴകള്‍ക്ക് അജ്ഞാത രോഗം

Published

|

Last Updated

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറക്കടുത്ത് ചാലിയപ്പുറം പാടശേഖരങ്ങളില്‍ അജ്ഞാതരോഗം ബാധിച്ച് എഴുപത്തി അയ്യായിരത്തോളം വാഴകള്‍ നശിച്ചു.
വാഴ കൃഷിയില്‍ ബാധിച്ച പുതിയ രോഗം നൂറ് കണക്കിന് കര്‍ഷകരെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. വാഴക്കുല പാകമാകുന്നതിന് മമ്പ് ഒടിഞ്ഞ് വീഴുകയാണ് രോഗ ലക്ഷണം. വേനല്‍ മഴക്ക് ശേഷമാണ് ഇത് കൂടുതലായി കാണുന്നതെന്ന് കൃഷിക്കാര്‍ പറഞ്ഞു. വാഴക്ക് വേരുകള്‍ തീരെ ഉണ്ടാവുന്നില്ല. എന്നു മാത്രമല, വാഴ ഇല പെട്ടെന്ന് ഉണങ്ങി പോവുകയും ചെയ്യുന്നു. കുല പാകമാകുന്നതിന് മുന്‍പ് ഒടിഞ്ഞ് വീഴുന്നതിനാല്‍ ആര്‍ക്കും ആവശ്യമില്ല. വാഴക്കാട്ടെ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘകാലമായി ചാലിയപ്പുറം ഭാഗത്ത് വാഴകൃഷി മാത്രമാണ് ചെയ്തുവരുന്നത്. ഇതാവാം പുതിയ രോഗത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചീക്കപ്പള്ളി അസ്‌ലം തങ്ങള്‍, മപ്രം പൊറ്റമ്മല്‍ സലീം, തടായിയില്‍ ദിവാകരന്‍, തുലാംപറമ്പില്‍ നാസര്‍, തുലാംപറമ്പില്‍ അയമുട്ടി, ചീക്കപ്പള്ളി മമ്മദ്, വെട്ടത്തൂര്‍ ഹം, പനച്ചിപ്പറമ്പില്‍ മമ്മത് തുടങ്ങി നിരവധി കര്‍ഷകരുടെ വാഴകൃഷി ഇത്തവണ പുതിയ രോഗത്തില്‍ പെട്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്. പണം കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും കൃഷി ഇറക്കിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. വാഴ ഒന്നിന് ഗവണ്‍മെന്റ് നല്‍കുന്ന തുക നാമ മാത്രമായതിനാല്‍ വാഴ കൃഷിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് കൃഷിക്കാര്‍ പറയുന്നത്. ചാലിയപ്പുറം ഭാഗങ്ങളില്‍ വാഴകൃഷിക്ക് പകരം പുതിയ വിളകള്‍ പരീക്ഷിക്കാനാണ് കൃഷി ഓഫീസര്‍മാര്‍ നല്‍കിയിരിക്കുന്ന ഉപദേശം.
ചാലിയപ്പുറം പാടശേഖരങ്ങളില്‍ വാഴകൃഷിയില്‍ ബാധിച്ച അജ്ഞാത രോഗത്തിന് ഗവണ്‍മെന്റ് തലങ്ങളില്‍ നിന്ന് അടിയന്തിര ശ്രദ്ധവേണമെന്ന് കൃഷിക്കാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.