Connect with us

Palakkad

കൊച്ചു കണ്ടുപിടിത്തങ്ങളുമായി ഹെറന്‍സിയ സ്റ്റാള്‍ ശ്രദ്ധേയമായി

Published

|

Last Updated

ഹസനിയ്യനഗര്‍: കൊച്ചുഭാവനകളില്‍ നിന്നുലെടുത്ത കണ്ട് പിടുത്തങ്ങളുമായി ഹസനിയ്യ സമ്മേളന എക്‌സ്‌പോ -ഹെറന്‍സിയ- സ്റ്റാള്‍ ശ്രദ്ധേയമായി.
മേത്തരം ശാസ്ത്രമേളകളിലെ വലിയ പ്രതി”കളെ വെല്ലുംവിധം വിവിധങ്ങളായ ഇല്കട്രോണിക്‌സ് ഉപകരണങ്ങളാണ് ഹസനിയ്യ വിദ്യാര്‍ഥികള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചത്.ക്ലാപ്പ് സ്വിച്ച് എന്ന് കൈയടിച്ചാല്‍ പ്രവര്‍ത്തിക്കുകയും നിശ്ചലമാകുകയും ചെയ്യുന്ന പ്രധാന ഇനം സിച്ചില്‍ സ്പര്‍ശിക്കുകയോ മറ്റോ ചെയ്യാതെ തന്നെ കൈയടി ശബ്ദത്തില്‍ കമ്പനം കൊണ്ട് മാത്രം ഓണ്‍ ആവുകയും ഓഫാവുകയും ചെയ്യുന്നതാണ് മറ്റൊരു ഇനം വാട്ടര്‍ ടാങ്കുകള്‍ നിറഞ്ഞ് കഴിഞ്ഞാല്‍ ഉടമയെ ഉടന്‍ വിവരമറിയിക്കുന്ന വാട്ടര്‍ ടാങ്ക് ഫില്‍ അലാറമാണ്. വിപണിയില്‍ നിന്ന് വാങ്ങുന്ന സെന്‍സറിന്റെ സഹായത്തോടെ നിശ്ചിതടാങ്ക് നിറഞ്ഞാലുടന്‍ പ്രത്യേക ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് ഉടമയെ ഉണര്‍ത്തുകയാണ് ഇതിന്റെ പ്രവര്‍ത്തനം. സാധാരണക്കാരന്റെ എയര്‍കണ്ടീഷനാണ് വേറെ ഒരിനം.
വിപണിയിലെ എ സി വാങ്ങാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവര്‍ക്ക് ലളിതമായ ഉപകരണങ്ങളിലൂടെ വേനല്‍ചൂടിനെ പമ്പ കടത്തുവാന്‍ സഹായിക്കുന്നതാണ് ഈ പാവപ്പെട്ടവന്റെ എ സി. ചെറിയ ബോക്‌സും ഒരു ബോട്ടലില്‍ അല്‍പ്പം ഐസും ഒരു ഔട്ടര്‍ ഫാനുമാത്രമാണ് ഇതിന് വേണ്ടത്. ഹസനിയ്യ മിലാദ് ഫെസ്റ്റിലും ഇവര്‍ ഇത്തരം ഇനങ്ങള്‍ മുമ്പ് പ്രദര്‍ശിച്ചിട്ടുണ്ട്. ഹസനിയ്യ വിദ്യാര്‍ഥികളായ സയ്യിദ് ഫര്‍സീനുദ്ദീന്‍, മുസ്തഫ തന്‍ഷീഫ്, സമദ് മാത്തൂര്‍ എന്നിവരാണ് കൊച്ചു പിടുത്തങ്ങളുടെ സൂത്രധാരന്‍മാര്‍.

Latest