Connect with us

Wayanad

എസ് എസ് എല്‍ സി: ജില്ലയില്‍ റെക്കോര്‍ഡ് വിജയം; 98.11%

Published

|

Last Updated

കല്‍പ്പറ്റ: എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്നലെ പുനപ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ റെക്കോര്‍ഡ് വിജയം. 98.11 ശതമാനമാണ് ഇത്തവണ വിജയം. സംസ്ഥാന ശരാശരിക്കൊപ്പം ജില്ലയുമെത്തി. 98.57 ആണ് സംസ്ഥാനത്തെ മൊത്തം വിജയം.കഴിഞ്ഞവര്‍ഷം 93.55 ശതമാനമായിരുന്നു ജില്ലയുടെ വിജയം. സംസ്ഥാനത്ത് 95.47ഉം. 2014-ല്‍ സംസ്ഥാന ശരാശരിയേക്കാള്‍ ജില്ല 1.92 ശതമാനം പിന്നിലായിരുന്നു. ഇത് തിരുത്തുന്നതാണ് ഇത്തവണത്തെ ഫലം.46 ശതമാനത്തിന്റെ കുറവ് മാത്രമേ ഇത്തവണയുള്ളു. 12,220 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 11,969പേര്‍ ഉപരി പഠനത്തിന് അര്‍ഹതനേടി. ഇതില്‍ 5,958 പേര്‍ ആണ്‍കുട്ടികളും 6,011പേര്‍ പെണ്‍കുട്ടികളുമാണ്. 29 സ്‌കൂളുകള്‍ക്കാണ് നൂറ് ശതമാനം വിജയമുള്ളത്. 16 സര്‍ക്കാര്‍ വിദ്യാലയങ്ങളും എട്ട് എയ്ഡഡ് വിദ്യാലയങ്ങളും അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് നൂറിന്റെ കടമ്പ കടന്നത്. കഴിഞ്ഞ 20ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ പരാജയപ്പെട്ടിരുന്ന പലരും റിസള്‍ട്ട് പുന:പ്രസിദ്ധീകരിച്ചപ്പോള്‍ വിജയികളായി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. പുതിയ ഫലമനുസരിച്ച് ജില്ലയില്‍ 273പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ആദ്യ ഫലപ്രഖ്യാപനത്തില്‍ 213 പേര്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ്. നിരവധി വിദ്യാര്‍ഥികളുടെ ഗ്രേഡിലും സ്ഥാനക്കയറ്റമുണ്ടായി.

Latest