രാജ്യത്തിന്റെ പുരോഗതിക്ക് സ്‌നേഹ സമൂഹം അനിവാര്യം

Posted on: April 25, 2015 5:31 am | Last updated: April 24, 2015 at 11:32 pm

പാലക്കാട്: സ്‌നേഹ സമൂഹത്തിലൂടെ രാജ്യത്ത് സുരക്ഷയും വികസനവും കെട്ടിപ്പടുത്താന്‍ സാധ്യമാകുകയൂള്ളുവെന്ന് റീഡ് പ്രസ് ഡയറക്ടര്‍ എന്‍ അലി അബ്ദുള്ള അഭിപ്രായപ്പെട്ടു.
ജാമിഅ ഹസനിയ്യ സമ്മേളനത്തോടാനുബന്ധിച്ച് സ്‌നേഹസമൂഹവും സുരക്ഷിതരാജ്യവും എന്ന പ്രമേയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്‌നേഹത്തിലൂടെ മാത്രമേ ഏകോപനമുണ്ടാകുയുള്ളൂ. എന്നാല്‍ സങ്കുചിത രാഷ്ട്രീയകക്ഷികള്‍ ഇതിന് തുരങ്കം വെക്കുകയാണ്. ഇത് മൂലമാണ് സംഘര്‍ഷവും കലഹവും നടക്കുന്നതെന്നും രാജ്യം പുരോഗതിക്ക് വിഘാതമായി തീരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്നത്തെ സാഹചര്യത്തില്‍ ഹസനിയ്യ തിരെഞ്ഞുടത്ത് പ്രമയേത്തിന് പ്രസക്തിയേറിയിരിക്കുകയാണ്. ഹസനിയ്യ പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് പുരോഗതിക്ക് ഉരുകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.