Connect with us

Wayanad

ബദ്‌റുല്‍ഹുദയില്‍ താജുല്‍ഉലമ ദഅ്‌വാ കോളജ് ആരംഭിക്കുന്നു

Published

|

Last Updated

പനമരം: പാവപ്പെട്ടവരുടെ മക്കള്‍ക്ക് ഉന്നത പഠനം നല്‍കുക എന്ന ലക്ഷ്യത്തോടെ പനമരത്ത് പ്രവര്‍ത്തിച്ചു വരുന്ന ബദ്‌റുല്‍ഹുദ സ്ഥാപനത്തില്‍ പുതിയ അധ്യായന വര്‍ഷം 50 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. മലയാളം മീഡയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും സ്‌കൂള്‍ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന 15 കുട്ടികള്‍ക്കും പ്ലസ് വണ്ണിലേക്ക് യോഗ്യരായ 10 കുട്ടികള്‍ക്കുമാണ് പ്രവേശനം നല്‍കുന്നത്. ഇവര്‍ക്ക് സ്ഥാപനത്തില്‍ താമസവും ഭക്ഷണവും മറ്റു പഠന സൗകര്യങ്ങളും സൗജന്യമായി നല്‍കും. സ്‌കൂളുകളില്‍ സീറ്റ് ലഭിക്കുന്നതിനനുസരിച്ച് അവര്‍ക്കിഷ്ടപ്പെടുന്ന കോഴ്‌സുകളില്‍ പഠിപ്പിക്കും. പ്ലസ് ടുവിന് ശേഷം സ്ഥാപനത്തിന്റെ ചെലവില്‍ തന്നെ പ്രൊഫഷണല്‍ കോഴ്‌സ് അടക്കമുള്ള ഉപരി പഠന സൗകര്യം നല്‍കും. ഇതിനകം സ്ഥാപനത്തിന്റെ സഹായത്താല്‍ പഠിച്ച കുട്ടികള്‍ ഡോക്ടര്‍മാരും എന്‍ജീനിയര്‍മാരുമുള്‍പ്പെടെ വിവിധ മേഖലകളില്‍ എത്തിയവരുണ്ട്. കൂടാതെ ഈ വര്‍ഷം പുതുതായി 25 കുട്ടികള്‍ക്ക് പ്രവേശനം കൊടുത്ത് താജുല്‍ ഉലമ ദഅ്‌വാ കോളജ് ആരംഭിക്കും. പത്താം തരം പാസായ കുട്ടികളെ പ്ലസ് വണ്‍ കൊമേഴ്‌സില്‍ പഠിപ്പിച്ച് ബി കോം ബിരുദവും മതബിരുദവും നല്‍കുന്ന സപ്ത വര്‍ഷ കോഴ്‌സാണ് ലഭിക്കുന്നത്. ഗ്രേഡ് കുറഞ്ഞ കുട്ടികളെ അവരുടെ കഴിവുകള്‍ പരിപോഷിപ്പിച്ചെടുത്ത് പഠനത്തില്‍ പ്രാവീണ്യം ഉണ്ടാക്കാനുള്ള സംവിധാനം ദഅ് കോളജില്‍ ഒരുക്കുന്നുണ്ട്. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04935 222340,220469, 8589947865 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി അറിയിച്ചു.