മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍: ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: April 24, 2015 9:01 pm | Last updated: April 24, 2015 at 9:01 pm

crimnalകോഴിക്കോട്: മാവോയിസ്റ്റ് ആശയപ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. റവലൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് (ആര്‍ ഡി എഫ്) സംസ്ഥാന പ്രസിഡന്റ് വടകര ചോമ്പാല്‍ സ്വദേശി ടി സുഗതനാണ് അറസ്റ്റിലായത്. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം പുറത്തിറങ്ങുമ്പോള്‍ മഫ്ടിയിലെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

22ന് ഇരിട്ടിയില്‍ ‘മാവോയിസം ഭീകരവാദമല്ല, വിമോചനത്തിന്റെ വഴികാട്ടി’ എന്ന പോസ്റ്റര്‍ ഒട്ടിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ആര്‍ ഡി എഫ് സംസ്ഥാന സെക്രട്ടറി അജയന്‍ മണ്ണൂര്‍, കരിവെള്ളൂര്‍ രാമകൃഷ്ണന്‍ എന്നിവരെ കേസില്‍ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.