Connect with us

Kerala

വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചത് അദാനി ഗ്രൂപ്പ് മാത്രം

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കുള്ള ടെന്‍ഡര്‍ നിര്‍ദേശങ്ങളുമായി ഒരു കമ്പനി മാത്രം. അദാനി പോര്‍ട്‌സ് ലിമിറ്റഡ് മാത്രമാണു ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് അദാനി. ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു.

6,600 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. ഇതില്‍ 400 കോടി രൂപ പ്രോജക്ടിനായി മുടക്കണം. 800 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍നിന്നു നല്‍കും. 20 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണു മുടക്കേണ്ടത്.