ബി എസ് എന്‍ എല്‍ വരിക്കാര്‍ക്ക് രാത്രി സൗജന്യ കോളുകള്‍

Posted on: April 24, 2015 6:35 am | Last updated: April 24, 2015 at 11:57 pm

bsnlന്യൂഡല്‍ഹി: ഗാര്‍ഹിക ലാന്‍ഡ് ലൈനുകള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന് ബി എസ് എന്‍ എല്‍ രാത്രികാലത്ത് നിയന്ത്രണങ്ങളില്ലാതെ സൗജന്യ കോള്‍ അനുവദിക്കുന്നു. മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതിയനുസരിച്ച് ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് രാജ്യത്ത് എവിടെയുമുള്ള, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവരുമായി ബന്ധപ്പെടാനാകും.രാത്രി ഒമ്പത് മണി മുതല്‍ കാലത്ത് ഏഴ് മണി വരെ സൗജന്യ കോള്‍ സംവിധാനം ലഭ്യമായിരിക്കും. ട്രായിയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളനുസരിച്ച് ലാന്‍ഡ് ലൈന്‍ വിപണിയില്‍ ഫെബ്രുവരി മാസം ഏറ്റവും കൂടുതല്‍ വരിക്കാരെ നഷ്ടപ്പെട്ടത് ബി എസ് എന്‍ എല്ലിനാണ്. ഇതിന്റെ നേട്ടം കൊയ്തത് എയര്‍ടെല്‍ ആണ്. അവര്‍ക്ക് ഫെബ്രുവരി അവസാനത്തില്‍ 1,66 കോടി ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഉണ്ട്. ഫെബ്രുവരിയില്‍ 162,556 ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടും രാജ്യത്തെ ലാന്‍ഡ് ലൈന്‍ കണക്ഷനുകളില്‍ 62.26 ശതമാനവും ബി എസ് എന്‍ എല്ലിനാണ്.