എസ്എസ്എല്‍സി ഫലം; വിമര്‍ശനവുമായി കെഎന്‍എ ഖാദര്‍

Posted on: April 23, 2015 11:05 am | Last updated: April 24, 2015 at 12:15 am

kna kaderകോഴിക്കോട്: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിലെ വീഴ്ചകള്‍ക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍ രംഗത്ത്. എസ്എസ്എല്‍സി ഫലത്തില്‍ ഗുണത്തേക്കാളേറെ എണ്ണങ്ങളാണ് കണക്കിലെടുക്കുന്നത്്്. എത്ര കുട്ടികള്‍ക്ക് വിഷയങ്ങളില്‍ അവഗാഹം നേടാന്‍ കഴിയുന്നു, സ്വന്തം പേര് എഴുതാന്‍ കഴിയുന്നു എന്നതിനേക്കാള്‍ എത്ര പേര്‍ ജയിച്ചു, ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിച്ച സ്‌കൂള്‍, ജില്ല എന്നിവയാണ് വിലയിരുത്തപ്പെടുന്നതെന്ന് കെ എന്‍ എ ഖാദര്‍ വിമര്‍ശിച്ചു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും സമഗ്രമായ പരിഷ്‌കരണമാണ് ആവശ്യമെന്നും ഫലപ്രഖ്യാപനം മന്ത്രി നടത്തുന്ന രീതി പുനഃപരിശോധിക്കണമെന്നും രണ്ട് പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു.