എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെ പാകപ്പിഴവിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Posted on: April 22, 2015 11:21 am | Last updated: April 23, 2015 at 12:08 am

youth congress

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലുണ്ടായ പാകപ്പികവുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഫലപ്രഖ്യാപനം നാണക്കേടുണ്ടാക്കിയതായി സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

വേഗതയ്‌ക്കൊപ്പം കൃത്യതയ്ക്കും പ്രാധാന്യം നല്‍കണമായിരുന്നു അശ്രദ്ധമായി കൈകാര്യം ചെയ്യേണ്ട വകുപ്പല്ല വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനത്തിനെതിരെ ഹൈബി ഈഡന്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു.