നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 24ന്

Posted on: April 21, 2015 7:32 pm | Last updated: April 21, 2015 at 7:32 pm
Untitled-1 copy
ഏപ്രില്‍ 24ന് നടക്കുന്ന നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: രാജ്യത്തെ 55 പ്രമുഖ കരാട്ടെ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ജെ കെ എസ് നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 24ന് ദുബൈ അല്‍ അഹ്‌ലി ക്ലബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ സമ്മേളനത്തില്‍ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ എണ്ണൂറോളം കരാട്ടെ വിദ്യാര്‍ഥികള്‍ മാറ്റുരക്കും.
രാവിലെ എട്ടു മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലൂടെ കരാട്ടെയില്‍ വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് കഴിവുതെളിയിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. അഞ്ച് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ളവര്‍ കത്ത, കുമിത്തെ ഇനങ്ങളിലായി മത്സരിക്കും. മത്സരാര്‍ഥികളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 10 ദിവസത്തെ ജപ്പാനിലെ പരിശീലന യാത്രക്ക് സൗകര്യം ഒരുക്കും.
സബ് ജൂനിയര്‍, ജൂനിയര്‍, ടീന്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
സമ്മേളനത്തില്‍ യു എ ഇ കരാട്ടെ ഫെഡറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ബാസ്, സി വി ഉസ്മാന്‍, കെ ആര്‍ ഷെഫിന്‍, ലത്വീഫ്, ഹബീബ് റഹ്മാന്‍, റഫീഖ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.