ഭീകരപ്രവൃത്തിക്ക് ഗൂഢാലോചന; ബ്രിട്ടീഷ് പോലീസ് 14കാരനെ അറസ്റ്റ് ചെയ്തു

Posted on: April 21, 2015 5:03 am | Last updated: April 21, 2015 at 12:03 am

ലണ്ടന്‍: ഭീകരപ്രവൃത്തിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 14 കാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ആസ്‌ത്രേലിയയിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകത്തില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് വാദിക്കുന്നു. ഭീകരപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തിന്റെ പേരില്‍ ഈ മാസം രണ്ടിന് ഈ 14കാരനെ തടവില്‍ വെച്ച് ചോദ്യം ചെയ്തിരുന്നതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ആസ്‌ത്രേലിയന്‍ പോലീസുമായി ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് മേധാവി ടോണി മോളെ പറഞ്ഞു.