54 ശതമാനം സ്വദേശികള്‍ക്കും താല്‍പര്യം പണം നല്‍കി വസ്തു വാങ്ങാന്‍

Posted on: April 20, 2015 7:39 pm | Last updated: April 20, 2015 at 7:39 pm
SHARE

dubai_0907ദുബൈ; സ്വദേശികളില്‍ 54 ശതമാനത്തിനും താല്‍പര്യം പണം നല്‍കി വസ്തു വാങ്ങാനാണെന്ന് യുഗോവ് സര്‍വേ. 39 ശതമാനം ഏഷ്യക്കാര്‍ക്കും 37 ശതമാനം പ്രവാസി അറബികള്‍ക്കും 27 ശതമാനം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതു തന്നെയാണ് ഇഷ്ടം. നാളെ ആരംഭിക്കുന്ന സിറ്റി സ്‌കേപ്പ് അബുദാബി പ്രോപ്പര്‍ട്ടി ഷോയുടെ മുന്നോടിയായാണ് യുഗോവ് സര്‍വേ നടത്തിയത്. സര്‍വേയല്‍ പ്രതികരിച്ച 75 ശതമാനത്തിനും യു എ ഇയില്‍ വസ്തു സ്വന്തമാക്കാനാണ് താല്‍പര്യം. രാജ്യത്തെ 85 ശതമാനം വസ്തു ഉടമകളും 50 വയസിന് താഴെയുള്ളവരാണ്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം ഇറക്കുന്നവരാണ് പ്രത്യേക മേഖലയിലെ വസ്തുവില്‍ പണം മുടക്കാന്‍ ആഗ്രഹിക്കുന്നത്. ചില്ലറ വില്‍പന മാളുകള്‍ക്ക് സമീപം വസ്തുവാങ്ങാനാണ് താല്‍പര്യമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പ്രതികരിച്ചു. കടല്‍ക്കര, പൊതു ഉദ്യാനങ്ങള്‍, മസ്ജിദ് എന്നിവയോട് ചേര്‍ന്നു വസ്തുവാങ്ങാനാണ് താല്‍പര്യമെന്നും ധാരാളം നിക്ഷേപകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസമാണ് സര്‍വേയിലൂടെ വ്യക്തമാവുന്നതെന്ന് യുഗോവ് യു എ ഇ. എം ഡി കൈലാസ് നാഗ്‌ദേവ് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ പാര്‍പിട യൂണിറ്റില്‍ നിക്ഷേപിക്കുന്നതില്‍ കൂടുതല്‍ വാണിജ്യപരമായി ലാഭം ലഭിക്കുന്നതിലാണ് താല്‍പര്യമെന്നും കൈലാസ് അഭിപ്രായപ്പെട്ടു.