ഐ എന്‍ എസ് വിശാഖപട്ടണം നീരണിഞ്ഞു

Posted on: April 20, 2015 2:49 pm | Last updated: April 20, 2015 at 10:11 pm

ins Visakhapatnam
മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് വിശാഖപട്ടണം നീരണിഞ്ഞു. മുംബൈ കപ്പലശാലയില്‍ നടന്ന ചടങ്ങിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. അത്യാധുനികമായ യുദ്ധസാമഗ്രികളും സംവിധാനങ്ങളും നിറഞ്ഞതാണ് ഐ എന്‍ എസ് വിശാഖപട്ടണം.

ഇസ്‌റാഈലില്‍ നിര്‍മിച്ച മള്‍ട്ടി ഫംഗ്ഷന്‍ നിരീക്ഷണ മുന്നറിയിപ്പ് റഡാര്‍, ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ടി എ സി സിസ്റ്റം തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.

7300 ടണ്‍ ഭാരവും 168 മീറ്റര്‍ നിളവുമുണ്ട് കപ്പലിന്. 2018 ജൂലൈയില്‍ കപ്പല്‍ നാവികസേനക്ക് സ്വന്തമാകും.