ഇടത്തോട്ട് അടുക്കുന്നതിന്റെ സൂചന നല്‍കി വിരേന്ദ്ര കുമാര്‍

Posted on: April 20, 2015 2:15 pm | Last updated: April 20, 2015 at 10:11 pm

veerendra-kumarതിരുവനന്തുപുരം: ജനതാപാര്‍ട്ടികളുടെ ലയനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജെ ഡി യു വീണ്ടും ഇടതുപക്ഷത്തേക്ക് അടുക്കുന്നു. ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിരേന്ദ്രകുമാര്‍ തന്നെയാണ് ഇതുസംബനധിച്ച് സൂചനകള്‍ നല്‍കിയത്. ജനതാപാര്‍ട്ടികള്‍ ഒന്നായ സ്ഥിതിക്ക് കേന്ദ്ര കമ്മിറ്റിയുടെ നിലപാടുകള്‍ക്ക് ഒപ്പം സംസ്ഥാന ഘടകം നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറുന്ന കാര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണി മാറിയാല്‍ അത് സംശയത്തിനിടയാക്കാം. മെയ്, ജൂണ്‍ മാസത്തോടെ അന്തിമ തിരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടമായി മാറിയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.