പിള്ളയുടെ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വി എസ്

Posted on: April 18, 2015 7:38 pm | Last updated: April 18, 2015 at 11:52 pm
SHARE

vs achuthanandanതിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ള വിജിലന്‍സിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരായ കെ എം മാണിക്കും അനൂപ് ജേക്കബിനുമെതിരെ ഉടന്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ്അച്യുതാനന്ദന്‍.

അഴിമതിക്കാരായ രണ്ടു മന്ത്രിമാര്‍ക്കെതിരെയും എല്‍ ഡി എഫ് ഉന്നയിച്ചുകൊണ്ടിരുന്ന ആക്ഷേപങ്ങള്‍ യു ഡി എഫ് നേതാക്കളായ പി സി ജോര്‍ജും ബാലകൃഷ്ണപിള്ളയും ശരിവച്ചിരിക്കുകയാണ്. അഴിമതി ആരോപണമുന്നയിക്കുന്നവര്‍ തെളിവുകൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രിയെപ്പോലെ വിജിലന്‍സ് ഡയറക്ടറും പറയുന്നത്. ആ പദവിയുടെ അന്തസിനു കളങ്കമായ ഡയറക്ടറെ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു.