Connect with us

Kozhikode

മതില്‍ ഉയര്‍ത്തിക്കെട്ടി റോഡില്‍ വെള്ളക്കെട്ടൊഴിയുന്നില്ല

Published

|

Last Updated

മുക്കം: കനത്ത വേനലില്‍ നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ട മോടുമ്പോള്‍ ഇനി മഴപെയ്യല്ല എന്ന പ്രാര്‍ത്ഥനയിലാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കുവപ്പാറ, ആനപ്പാറ, താനിക്കല്‍ തൊടി പ്രദേശങ്ങളിലെ 200 ഓഉം കുടുംബങ്ങള്‍. ഒരു മഴപെയ്താല്‍ പിന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍
പന്നിക്കോട് – കോഴിക്കോട് റോഡില്‍ ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തോട് ചേര്‍ന്നുള്ള റോഡാണ് താന്നിക്കല്‍ തൊടി, ആനപ്പാറ, കുവപ്പാറ പ്രദേശങ്ങളിലേക്കുള്ള ഏകയാത്രാ മാര്‍ഗം. പ്രധാന റോഡില്‍ നിന്ന് ആറ് അടിയോളം താഴ്ന്നാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് മഴപെയ്താല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഈ റോഡിലേക്ക് ഒലിച്ചിറങ്ങും. ഒലിച്ചിറങ്ങുന്ന വെള്ളം സമീപത്തെ പറമ്പിലേക്കും മറ്റും ഒഴുകുകയായിരുന്നു. എന്നാല്‍ രണ്ട് മാസം മുന്‍പ്് റോഡരികില്‍ താമസിക്കുന്നവരും സ്ഥലമുടമകളും റോഡിനോട് ചേര്‍ന്ന് വലിയ മതില്‍ കെട്ടി ഉയര്‍ത്തിയതോടെ പ്രദേശവാസികളുടെ ദുരിതവും തുടങ്ങി. മഴ വെള്ളം റോഡില്‍ ദിവസങ്ങളോളം കെട്ടിക്കിടക്കും. കൊടിയത്തൂര്‍ സ്‌കൂളിലേക്കടക്കം നുറുകണക്കിന് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന റോഡാണിത്. റോഡിന്റെ അവസ്ഥക്കും നാട്ടുകാരുടെ ദുരിതത്തിനും പരിഹാരം തേടി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും സ്ഥലമുടമകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ചിലരുടെ പിടിവാശി മൂലം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

---- facebook comment plugin here -----

Latest