Connect with us

Kerala

എസ് എസ് എല്‍ സി ഫലം തത്സമയം അറിയാന്‍ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ ടി @സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. വെബ്‌സൈറ്റില്‍ നിന്നും ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.