ആഗ്രയില്‍ പൊതുശൗച്യാലയത്തില്‍ സ്‌ഫോടനം: രണ്ട് മരണം

Posted on: April 17, 2015 5:49 pm | Last updated: April 17, 2015 at 5:50 pm

agra idgah busstand

ലക്‌നൗ: ആഗ്രയില്‍ ഒരു പൊതുശൗച്യാലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഈദ്ഗാഹ് ബസ്റ്റാന്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. ശൗച്യാലയത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ഈ സമയം നിരവധി പേര്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തെതുടര്‍ന്ന് കെട്ടിടം തകര്‍ന്ന് ചിലര്‍ സെപ്റ്റിക് ടാങ്കില്‍ വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം.

സെപ്റ്റിക് ടാങ്കില്‍ നിന്ന് വാതകം ഒഴിഞ്ഞുപോകാന്‍ സംവിധാനമുണ്ടായിരുന്നില്ലെന്നും ഇതാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.