സരിതയുടെ കത്തുകള്‍ ഒന്ന് തന്നെ: ബാലകൃഷ്ണപിള്ള

Posted on: April 17, 2015 3:36 pm | Last updated: April 17, 2015 at 10:56 pm

balakrishna-pillai3കൊച്ചി: സരിത എസ് നായരുടെതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കത്തുകള്‍ ഒന്ന് തന്നെയാണെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. താന്‍ മുമ്പ് കണ്ടതും മാധ്യമങ്ങളില്‍ വന്നതും പിന്നീട് സരിത കാണിച്ചതുമായ കത്തുകള്‍ എല്ലാം ഒന്ന് തന്നെയാണ്. രണ്ട് മണിക്കൂര്‍ നേരെം സരിതയുടെ കത്ത് തന്റെ കൈവശമുണ്ടായിരുന്നുവെന്നും ബാലകൃഷ്ണ പിള്ള വെളിപ്പെടുത്തി. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.

സരിത എസ് നായര്‍ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും പിള്ള മൊഴി നല്‍കി. ശ്രീധരന്‍ നായര്‍ക്കൊപ്പമായിരുന്നു ഈ കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് ഒപ്പമാണ് സരിത ലിഫ്റ്റില്‍ വന്നിറങ്ങിയതെന്ന് സരിതയുടെ കത്തിലുണ്ട്. ഇതെല്ലാം സത്യമാണെന്ന് താനും വിശ്വസിക്കുന്നു.

മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളക്ക് സരിത രണ്ട് തവണകളായി 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒരു എം എല്‍ എക്ക് സരിത അഞ്ച് ലക്ഷം രൂപ കൊടുത്തതായും പിള്ള വെളിപ്പെടുത്തി.

സരിതയുടെ കത്തില്‍ പറയുന്ന മന്ത്രിമാരുടെ പേരുകള്‍ ധാര്‍മികത കൊണ്ട് പുറത്ത് പറയുന്നില്ല. കത്ത് പുറത്തുവിട്ടത് താനല്ല. താന്‍ മ്ലേച്ചനല്ലെന്നും പിള്ള വ്യക്തമാക്കി.