അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പുതിയ പ്രധാനമന്ത്രി

Posted on: April 17, 2015 5:23 am | Last updated: April 17, 2015 at 12:23 am

സന്‍ആ: യമനില്‍ തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് യമന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഖാലിദ് ബഹ. സഊദി തലസ്ഥാനമായ റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് തന്റെ സര്‍ക്കാറിന്റെ ഏറ്റവും വലിയ ദൗത്യം. ദുരന്തം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്ന സംഘടനകള്‍ അവരുടെ പ്രവര്‍ത്തികളില്‍ നിന്ന് പിന്‍മാറണം. ഹൂത്തികള്‍ അധിനിവേശം നടത്തി പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് അവര്‍ എത്രയും പെട്ടെന്ന് പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമനില്‍