Connect with us

Gulf

പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ അബുദാബിയില്‍ ആകര്‍ഷണീയമാകുന്നു

Published

|

Last Updated

അബുദാബി: പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ അബുദാബിയില്‍ ആകര്‍ഷണീയമാകുന്നു. സൂര്യ കിരണങ്ങള്‍ നേരിട്ട് സ്പര്‍ശിക്കുന്ന രീതിയിലുള്ള കെട്ടിടങ്ങളാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആകര്‍ഷണീയമാകുന്നത്. ചെറിയ വാടകക്കും വിലക്കും ലഭ്യമാകുന്ന കെട്ടിടങ്ങള്‍ നഗര പരിധിയില്‍ തന്നെ ഖാലിദിയ, റീം ഐലന്റ്, സാദിയാത്ത് ഐലന്റ് എന്നീ ഭാഗങ്ങളിലാണ് ലഭ്യമാകുന്നത്. ഒരു റൂം, രണ്ട് റൂം, സ്റ്റുഡിയോ ഫഌറ്റുകള്‍ എന്നീ രീതിയില്‍ കെട്ടിടങ്ങള്‍ ലഭ്യമാകുന്നുണ്ട്. സാധാരണ ഫഌറ്റുകളെ അപേക്ഷിച്ച് ഒമ്പത് ശതമാനം മുതല്‍ 16 ശതമാനം വരെയാണ് വാടക കുറവുള്ളത്. പ്രകൃതിക്ക് ഇണങ്ങിച്ചേരുന്ന കെട്ടിടങ്ങളായത് കൊണ്ട് തന്നെ ആവശ്യക്കാരും ഇത്തരം കെട്ടിടങ്ങള്‍ക്ക് ഏറെയാണെന്ന് അബുദാബിയിലെ ക്രോംടണ്‍ ഡെവലപ്പേഴ്‌സ് അറിയിച്ചു.

അല്‍ റഹാ ബീച്ച്, ഖലീഫ സിറ്റി, യാസ് ദ്വീപ് എന്നീ പ്രദേശങ്ങളിലും ഇത്തരം ഫഌറ്റുകള്‍ നിര്‍മാണത്തിലാണ്. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി വരികയാണെന്ന് ക്രോംടണ്‍ അധികൃതര്‍ അറിയിച്ചു.
നഗരത്തിനുള്ളില്‍ തന്നെ നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളില്ലാത്ത പ്രദേശങ്ങളിലാണ് ഫഌറ്റുകള്‍ നിര്‍മിച്ച വയിലധികവും അപ്പാര്‍ട്‌മെന്റ് രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.
സാധാരണ ഫഌറ്റുകളെ അപേക്ഷിച്ച് വലിയ വാടക വര്‍ധനവില്ലാത്തത് കൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വാങ്ങുവാന്‍ കഴിയുന്നതാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത. അപ്പാര്‍ട്ടുമെന്റിന് ചുറ്റും ഈന്തപ്പനകളും ചെടികളും കുട്ടികള്‍ക്ക് കളിക്കുവാന്‍ പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലവും ഇത്തരം കെട്ടിടങ്ങളുടെ പ്രത്യേകതയാണ്. അപ്പാര്‍ട്ടുമെന്റിന്റെ എല്ലാ ഭാഗത്തും ഗ്ലാസുകളുള്ളത് കൊണ്ട് സൂര്യ രശ്മികള്‍ എളുപ്പത്തില്‍ അകത്തേക്ക് പ്രവേശിക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി