ഫോര്‍ഡും നിസാനും കാറുകള്‍ പിന്‍വലിക്കുന്നു

Posted on: April 16, 2015 7:38 pm | Last updated: April 16, 2015 at 7:38 pm

Nissan_GT-R_GT3ദുബൈ: കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്, ജാഗ്വര്‍, നിസ്സാന്‍, ഇന്‍ഫിനിറ്റി തുടങ്ങിയവ യന്ത്രത്തകരാറുള്ള വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. സ്റ്റെയറിംഗ് കോളം, ഫ്യൂവല്‍ ഇന്‍ജക്‌ടേഴ്‌സ്, ഫ്യൂവല്‍ പമ്പ് എന്നിവയിലെ തകരാറുകളാണ് കാറുകള്‍ പിന്‍വലിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
നിസാന്‍ ജി ടി ആര്‍, ഖ്യാഷ് കായി 12, ഇന്‍ഫിനിറ്റി ഇ എക്‌സ്, ഇന്‍ഫിനിറ്റി എഫ് എക്‌സ്, ഫോര്‍ഡ് ട്രാന്‍സിറ്റി, ജാഗ്വര്‍ എഫ് എക്‌സ് എന്നിവയാണ് റോഡില്‍ നിന്നു കാര്‍ കമ്പനികള്‍ പിന്‍വലിക്കുക. യു എ ഇ സാമ്പത്തികകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി സഹകരിച്ചാവും കാറുകള്‍ പിന്‍വലിക്കുന്ന നടപടി പ്രാവര്‍ത്തികമാക്കുക.
മുമ്പും യു എ ഇ ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍ യന്ത്രത്തകരാറുമായി ബന്ധപ്പെട്ട് പല പ്രമുഖ കമ്പനികളും കാറുകള്‍ റോഡില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ജാഗ്വറിന്റെ യു എ ഇയിലെ വിധരണക്കാരായ അല്‍തായര്‍ മോട്ടോഴ്‌സും പ്രീമിയര്‍ മോട്ടോഴ്‌സും ഉപഭോക്താക്കളുമായി ഇത് സംബന്ധമായി ബന്ധപ്പെട്ട് വരുന്നുണ്ട്. കഴിഞ്ഞ മാസം ഹോണ്ടയും ജനറല്‍ മോട്ടോഴ്‌സും യു എ ഇയിലെ റോഡുകളില്‍ നിന്ന് കാറുകള്‍ പിന്‍വലിച്ചിരുന്നു.