മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 15 ശാഖകള്‍ ആരംഭിക്കും

Posted on: April 16, 2015 6:54 pm | Last updated: April 16, 2015 at 6:55 pm

MALABAR GOLDദുബൈ: അതിവേഗം വളരുന്ന ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഈ വര്‍ഷം 15 പുതിയ ശാഖകള്‍ ആരംഭിക്കും. ഇന്നലെ അജ്മാനില്‍ തുടങ്ങിയതും ഇന്ന് അബുദാബിയില്‍ ആരംഭിക്കുന്നതും ഉള്‍പെടെയാണിത്. നിലവില്‍ 129 ശാഖകളുള്ള ഗ്രൂപ്പ് മധ്യപൂര്‍വദേശത്തും കിഴക്കനേഷ്യയിലുമായി 15 ഔട്‌ലെറ്റുകളാണ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അജ്മാനിലും അബുദാബിയിലും ദോഹയിലും മൂന്നു ശാഖകള്‍ വീതം ഈ മാസം തുറക്കും. ഷാര്‍ജയില്‍ 2008ല്‍ ഒരു ശാഖയില്‍ തുടങ്ങി ഇന്ന് ജി സി സിയിലും സിംഗപ്പൂരിലും 52 ശാഖകളിലായി പടര്‍ന്നുപന്തലിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് സാധിച്ചുവെന്ന് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം ഡി. എം പി ഷംലാല്‍ അഹമ്മദ് പറഞ്ഞു.