മഹാരാഷ്ട്രാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേനക്കും എന്‍ സി പിക്കും ജയം

Posted on: April 15, 2015 3:40 pm | Last updated: April 15, 2015 at 9:26 pm
SHARE

ncpമുംബൈ: മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന്ക്കും എന്‍ സി പിക്കും വിജയം. ബാന്ദ്ര ഈസ്റ്റില്‍ ശിവസേനയുടെ തൃപ്തി സാവന്ത് 19,804 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയെ ആണ് സാവന്ത് പരാജയപ്പെടുത്തിയത്. ശിവസേനാ നേതാവ് ബാലാ സാവന്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബാന്ദ്രയില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.

മുന്‍ ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തസ്ഗാവ് മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സുമന്‍ പാട്ടീലാണ് വിജയിച്ചത്. ബി ജെ പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സ്വപ്നില്‍ പാട്ടീലിനെ 1,12,000 വോട്ടിനാണ് എന്‍ സി പി സ്ഥാനാര്‍ഥിയായ സുമന്‍ പാട്ടീല്‍ പരാജയപ്പെടുത്തിയത്.