കോഹ്‌ലിക്ക് ധോണിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് സ്റ്റീവ് വോ

Posted on: April 15, 2015 3:15 pm | Last updated: April 15, 2015 at 3:15 pm

dhoniന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മഹേന്ദ്ര സിംഗ് ധോണിയില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. വികാരങ്ങള്‍ക്ക് കീഴ്‌പ്പെടാത്തയാളാണ് ധോണി. ആളുകള്‍ എന്തു പറയുന്നുവെന്ന് ധോണി ശ്രദ്ധിക്കാറില്ല. എന്നാല്‍ കോഹ്‌ലി നേരെ തിരിച്ചാണ്. വികാരത്തള്ളിച്ചയില്‍ വേണ്ടാത്തത് പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നു. ഇത് ഒരു ക്യാപ്റ്റന് ചേര്‍ന്നതല്ലെന്ന് സ്റ്റീവ് വോ പറഞ്ഞു.

കോഹ്‌ലിയുടെ കളിയോടുള്ള ആവേശം തനിക്കിഷ്ടമാണ്. ഈ ആവേശം നഷ്ടപ്പെടുത്താതെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കോഹ്‌ലിക്ക് കഴിയണം. കോഹ്‌ലി ഏറെ പ്രതിഭയുള്ള കളിക്കാരനാണെന്നും വരുംകാലങ്ങളില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായി കോഹ്‌ലി മാറുമെന്നും വോ പറഞ്ഞു.