ഐ പി എല്‍: രാജസ്ഥാന് ജയം

Posted on: April 15, 2015 12:41 am | Last updated: April 15, 2015 at 12:42 am

Pepsi IPL 2015 - M9 RR v MIഅഹമ്മദാബാദ്: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 7 വിക്കറ്റ് ജയം. തുടരെ മൂന്നാം ജയമാണ് രാജസ്ഥാന്. അതേ സമയം, മുംബൈ തുടരെ പരാജമേറ്റുവാങ്ങി. പുറത്താകാതെ 79 റണ്‍സടിച്ച സ്റ്റീവ് സ്മിത്താണ് രാജസ്ഥാന്റെ വിജയശില്പി. സ്‌കോര്‍: മുംബൈ 5ന് 164. രാജസ്ഥാന്‍ 16.4 ഓവറില്‍ 165/3.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് തുടക്കത്തിലെ പതറിച്ചയെ അതിജീവിച്ചത് കോറി ആന്‍ഡേഴ്‌സന്റെയും (38 പന്തുകളില്‍ 50) കീരന്‍ പൊള്ളാര്‍ഡിന്റെയും (34 പന്തില്‍ 70) ബാറ്റിംഗ് മികവിലാണ്. പതിവ് തെറ്റിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ ഓപണറായി ആരോണ്‍ ഫിഞ്ചിനൊപ്പമെത്തിയത് പാര്‍ഥീവ് പട്ടേല്‍. ഫിഞ്ച് പത്ത് റണ്‍സിന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. പട്ടേല്‍ പതിനാറ് റണ്‍സിനും മടങ്ങി. ക്യാപ്റ്റന്റെ സ്ഥിതി അതിലും അബദ്ധം. പൂജ്യം  സ്റ്റീവന്‍ സ്മിത്തിന്റെ