Connect with us

Gulf

ചൊവ്വ പര്യവേക്ഷണം: ഫ്രാന്‍സ് യു എ ഇയുമായി സഹകരിക്കും

Published

|

Last Updated

അബുദാബി: ചൊവ്വ പര്യവേക്ഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യു എ ഇയും ഫ്രാന്‍സും തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫ്രാന്‍സിന്റെ സെന്റര്‍ ഡി”എറ്റിയൂഡ്‌സ് സ്പാര്‍ഷ്യല്‍(സി എന്‍ ഇ എസ്)സുമായി യു എ ഇ സ്‌പേയ്‌സ് ഏജന്‍സി ധാരണാപത്രത്തില്‍ ഒപ്പിട്ടതായി യു എ ഇ സ്‌പെയ്‌സ് ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റുമൈതി വെളിപ്പെടുത്തി. ശൂന്യാകാശത്തെ പര്യവേക്ഷണത്തിനായി യു എ ഇ ഒരു വിദേശ രാജ്യവുമായി ഒപ്പിടുന്ന ആദ്യ കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വ പര്യവേക്ഷണത്തില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിയാവുന്നതിന്റെ ഭാഗമായി 2021ല്‍ സ്‌പെയ്‌സ്ഷിപ്പ് അയക്കാന്‍ യു എ ഇ ഒരുങ്ങുന്നതിനിടയിലാണ് സുപ്രധാനമായ ഫ്രഞ്ച് സഹകരണം. ആളില്ലാ സ്‌പെയ്‌സ്ഷിപ്പാണ് അയക്കുക. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഈ നേട്ടത്തിനായി ശ്രമിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതിലൂടെ യു എ ഇ പ്രതീക്ഷിക്കുന്നു. ദൗത്യത്തിന് നേതൃത്വം നല്‍കാനായാണ് യു എ ഇ സ്‌പെയ്‌സ് ഏജന്‍സിക്ക് രൂപം നല്‍കിയത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വ പര്യവേക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ 50ാം വര്‍ഷികത്തിന്റെ ഭാഗമായാണ് 2021ല്‍ സ്‌പെയ്ഷിപ്പ് വിക്ഷേപിക്കുക.
മേഖലയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും യു എ ഇ ക്രിയാത്മകമായി ചിന്തിക്കുന്നുവെന്ന സന്ദേശമാണ് സ്‌പെയ്‌സ്ഷിപ്പ് അയക്കുന്നതിലൂടെ ലോകത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഏജന്‍സി രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ആറു കോടി കിലോമീറ്ററാണ് ഭൂമിയില്‍ നിന്നു ചൊവ്വയിലേക്കുള്ള ദൂരം. യു എ ഇ പര്യവേഷണത്തില്‍ പങ്കാളികളാവുന്നതോടെ ഇസ്‌ലാമിക ലോകത്തു നിന്നുള്ള പ്രഥമ ചൊവ്വ പര്യവേക്ഷണ രാജ്യമായും യു എ ഇ മാറും. ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ സംഭവാനകള്‍ നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു ഉദ്യമമെന്നു യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കിയിരുന്നു. വ്യോമയാന രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും തദ്ദേശീയമായ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കാനാണ് യു എ ഇ പരിശ്രമിക്കുന്നത്.

---- facebook comment plugin here -----

Latest