തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു

Posted on: April 13, 2015 2:47 pm | Last updated: April 14, 2015 at 5:53 pm

erode-ambulance

ഈറോഡ്: തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് രണ്ട് സ്ത്രികളടക്കം മൂന്ന് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഈറോഡിന് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മരത്തിലിടിക്കുയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു.

നെഞ്ച് വേദന അനുഭവപ്പെട്ട 61കാരനെയുമായി ഈറോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. ഡ്രെെവറും രോഗിയുടെ ഭാര്യയും ഇയാളുടെ മകന്റെ ഭാര്യയുമാണ് മരിച്ചത്. രാേഗിയെയും മകനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.