എം എസ് എഫ് തലമുറ സംഗമം

Posted on: April 12, 2015 12:24 pm | Last updated: April 12, 2015 at 12:24 pm

msfതൃക്കരിപ്പൂര്‍: മെയ് 15,16 തിയ്യതികളില്‍ കാസര്‍കോട്ട് നടക്കുന്ന ജില്ലാ എം എസ് എഫ് സമ്മേളനത്തിന്റെ ഭാഗമായി തലമുറ സംഗമം സംഘടിപ്പിച്ചു. എം എസ് എഫിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റും കൂടിയായ ഇ അഹമ്മദ് എം പി സംഗമം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംമ്പ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ല, എ ഹമീദ് ഹാജി, വി കെ പി ഹമീദലി, വി കെ ബാവ, മൊയ്തീന്‍ കൊല്ലമ്പാടി, എ കെ എം അഷ്‌റഫ്, പൂക്കോയ തങ്ങള്‍ ചന്തേര, അസീസ് കളത്തൂര്‍, അഡ്വ. അബ്ദുല്ല ബേവിഞ്ച, സി മുഹമ്മദ് കുഞ്ഞി, മൂസ ബി ചെര്‍ക്കള, അഡ്വ. എം ടി പി കരീം, എന്‍ എ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം കുണിയ മോഡറേറ്ററായിരുന്നു. ട്രഷറര്‍ സി ഐ എ ഹമീദ് നന്ദി പറഞ്ഞു.