കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വിവരാവകാശ നിയമം പാലിക്കണമെന്ന് വിഎം സുധീരന്‍

Posted on: April 11, 2015 6:24 pm | Last updated: April 13, 2015 at 12:31 am

vm sudheeranതിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസുകാര്‍ നേതൃത്വം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും നടപ്പാക്കുമ്പോഴും പൂര്‍ണ സുതാര്യത ഉറപ്പുവരുത്തണം. ഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നിന്ന് തീരുമാനമെടുക്കുമ്പോഴും എന്‍ഒസി തുടങ്ങിയവ നല്‍കുമ്പോഴും അത് പൊതുസമൂഹത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാകണം. തീരുമാനം ജനങ്ങള്‍ക്ക് ഹാനികരമാകാതിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.