യമനില്‍ ഇന്ത്യക്കാരന്‍ മരിച്ചത് വ്യോമാക്രമണത്തില്‍

Posted on: April 11, 2015 1:18 pm | Last updated: April 11, 2015 at 1:18 pm

map-of-yemenജിബൂട്ടി: കഴിഞ്ഞ ദിവസം യെമനില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ മരിച്ചത് ആക്രമണത്തില്‍ തന്നെയെന്ന് സ്ഥിരീകരണം. ഏദന്‍ തുറമുഖത്ത് സൗദി നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ചണ്ഡീഖഡ് സ്വദേശിയായ മഞ്ജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു.