പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും

Posted on: April 11, 2015 1:02 pm | Last updated: April 11, 2015 at 11:08 pm

p c georgeതിരുവനന്തപുരം: പി സി ജോര്‍ജിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേരള കോണ്‍ഗ്രസ് ഒരുങ്ങുന്നു. ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കാനും ഒപ്പം സസ്‌പെന്‍ഡ് ചെയ്തു നിര്‍ത്താനുമാണു കേരള കോണ്‍ഗ്രസ്-എമ്മിന്റെ നീക്കമെന്നാണു സൂചന.

ജോര്‍ജിനെ ഉന്നതാധികാര സമിതിയില്‍ പങ്കെടുപ്പിക്കില്ല. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നവരെ പുറത്താക്കാനും പാര്‍ട്ടി തീരുമാനമെടുത്തതായാണു വിവരം.