ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങും

Posted on: April 11, 2015 9:52 am | Last updated: April 11, 2015 at 11:07 pm
SHARE

modi and hollendeപാരീസ്: ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടേയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നാല് ബില്യന്‍ ഡോളര്‍ ചിലവഴിച്ചാണ് ഇന്ത്യ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നത്. ആണവോര്‍ജ മേഖലയിലടക്കം ഇന്ത്യയും ഫ്രാന്‍സും 17 കരാറുകളില്‍ ഒപ്പുവച്ചു.

വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാര്യം ധാരണയില്‍ ഇല്ല. അതേസമയം പ്രതിരോധ രംഗത്ത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഫ്രാന്‍സ് എല്ലാവിധ സഹകരണവും നല്‍കുമന്ന് അറിയിച്ചതായി പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.