ഇറാഖില്‍ രണ്ട് ബോംബ് സ്‌ഫോടനങ്ങളിലായി 11 മരണം

Posted on: April 10, 2015 7:05 pm | Last updated: April 10, 2015 at 7:05 pm

bomb blastബാഗ്ദാദ്: ഇറാഖിലുണ്ടായ രണ്ടു വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദില്‍നിന്നു 30 കിലോമീറ്റര്‍ വടക്ക് മിഷാദായിലെ ഒരു റസ്റ്ററന്റിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. റസ്റ്ററന്റിനുള്ളിലേക്ക് ഓടിക്കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ ആറുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഈ സംഭവത്തിനു ശേഷം മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അടുത്ത സ്‌ഫോടനം. കരാഡാ ജില്ലയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.