ഷവോമിക്ക് ഗിന്നസ് റെക്കോര്‍ഡ്

Posted on: April 10, 2015 6:19 pm | Last updated: April 10, 2015 at 6:51 pm

xiaomiചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. കുറഞ്ഞ സമയത്തിനുള്ള എറ്റവും കൂടുതല്‍ ഫോണുകള്‍ വില്‍പന നടത്തിയെന്ന റെക്കോര്‍ഡുമായാണ് ഷവോമി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. മാര്‍ച്ച് എട്ടിന് എം ഐ ഫാന്‍ ഫെസ്റ്റിവല്‍ 2015 എന്ന പരിപാടിയില്‍ 24 മണിക്കൂറിനുള്ളില്‍ 21.11 മില്യന്‍ സ്മാര്‍ട് ഫോണുകളാണ് ഷവോമി വിറ്റഴിച്ചത്.

ഏഷ്യയിലെ ഏഴ് രാജ്യങ്ങളിലായാണ് ‘മി ഫാന്‍ ഫെസ്റ്റ് 2015 ‘ നടന്നത്. 335 മില്യണ്‍ ഡോളറിന്റെ ഫോണുകളാണ് 24 മണിക്കൂര്‍ കൊണ്ട് വിറ്റഴിഞ്ഞത്. കഴിഞ്ഞ നവംബറില്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 24 മണിക്കൂറിനുള്ളില്‍ 13 ലക്ഷം മൊബൈല്‍ ഫോണുകള്‍ വിറ്റഴിച്ച സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്താനും കഴിഞ്ഞ ദിവസം നടന്ന വിസ്മയ വില്‍പനയിലൂടെ ഷവോമിക്ക് സാധിച്ചു.