യുഡിഎഫിന്റെ അടിത്തറ തകര്‍ന്നു: പിസി ജോര്‍ജ്

Posted on: April 10, 2015 4:05 pm | Last updated: April 11, 2015 at 12:05 am

pc georgeകോട്ടയം: യുഡിഎഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് പിസി ജോര്‍ജ്. മാണി മുന്നണിയിലുണ്ടെങ്കില്‍ യുഡിഎഫ് തോല്‍ക്കും. തന്റെ കത്ത് വായിക്കാന്‍ തയ്യാറാകാത്തവര്‍ സരിതയുടെ കത്തെങ്കിലും വായിച്ചിട്ടുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
എകെ ആന്റണിയെ കാലുവാരിയത് കെഎം മാണിയാണ്. മാവേലിക്കരയില്‍ വെച്ച് മാണി സരിതയെ കണ്ടത് എന്തിനാണെന്ന് മാണി വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് നല്‍കിയ സ്വീകരണച്ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.