തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി വിജയിക്കും: കോടിയേരി

Posted on: April 10, 2015 10:47 am | Last updated: April 11, 2015 at 12:05 am

kodiyeri 2കോഴിക്കോട്: ആര്‍എസ്പിയോടും ജനതാദളിനോടും രാഷ്ട്രീയ വിരോധമില്ലെന്ന് സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയമായ കാരണങ്ങളാലല്ല ഇരു പാര്‍ട്ടികളും മുന്നണി വിട്ടത്. ജനതാദളും ആര്‍എസ്പിയും തെറ്റുതിരുത്തണം. വീരേന്ദ്രകുമാറിനെ പാലക്കാട് യുഡിഎഫ് തോല്‍പ്പിച്ചു. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു. മുന്നണി വിപുലീകരണം ഇടതുമുന്നണി ആലോചിക്കുന്നുണ്ട്. പി സി ജോര്‍ജിനെ കൊണ്ടുവരുന്ന കാര്യം ആലോചിച്ചിട്ടില്ല. ഇടതുമുന്നണി വഴിയമ്പലമല്ല. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള മുന്നണിയാണ്. വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.
ബാര്‍കോഴക്കേസ് പി സി ജോര്‍ജിനെ പ്രധാനസാക്ഷിയാക്കി ബാര്‍കോഴക്കേസ് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ ഹൈപ്പവര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് മാണിയെ നിയോഗിക്കരുത്. ഈ സ്ഥാനത്ത് നിന്ന് മാണിയെ നീക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. അഴിമതിക്കേസില്‍ പ്രതിയായ മാണി ഈ സ്ഥാനത്തിന് അര്‍ഹനല്ലെന്നും കോടിയേരി പറഞ്ഞു.