തീരദേശ ദുരിതം: എസ് വൈ എസ് സാന്ത്വന വിതരണം നടത്തി

Posted on: April 10, 2015 10:10 am | Last updated: April 10, 2015 at 10:10 am
SHARE

മലപ്പുറം: തീരദേശങ്ങളില്‍ ദുരിതം പേറുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി എസ് വൈ എസ് സംസ്ഥാന സാമൂഹ്യ ക്ഷേമ സമിതിയുടെ കീഴില്‍ സാന്ത്വന വിതരണം നടത്തി.
മത്സ്യങ്ങളുടെ ലഭ്യത കുറവ് മൂലം മാസങ്ങളായി ദുരിതം പേറുന്ന താനൂര്‍ സര്‍ക്കിള്‍ പരിധിയിലെ ആയിരം തീരദേശ കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം സൗജന്യമായി അരി വിതരണം ചെയ്തത്. താനൂര്‍ ഐ പി സി യില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു.
സയ്യിദ് യൂസുഫുല്‍ ജീലാനി പ്രാര്‍ഥന നടത്തി. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, വി ടി ഹമീദ് ഹാജി കൊടിഞ്ഞി, ഒ മുഹമ്മദ് കാവപ്പുര, അബ്ദുസ്വമദ് മുട്ടനൂര്‍ പ്രസംഗിച്ചു.